പ്രതീകാത്മക ചിത്രം 
India

ഇനി മൃഗങ്ങള്‍ക്കായും 108ല്‍ വിളിക്കാം; ചികിത്സ വീട്ടുപടിക്കല്‍;  മൊബൈല്‍ ആംബുലന്‍സ് റെഡി

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു മൊബൈല്‍ ആംബുലന്‍സ് വെറ്റിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

അമരാവതി: മൃഗങ്ങളുടെ സംരക്ഷണത്തിന് മൊബൈല്‍ ആംബുലന്‍സുമായി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ദുരിതം അനുഭവിക്കുന്ന മൃഗങ്ങളെ കണ്ടെത്തുകയും അവയ്ക്ക് ശരിയായ സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു മൊബൈല്‍ ആംബുലന്‍സ് വെറ്റിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കി.  175 മൊബൈല്‍ ആംബുലന്‍സുകള്‍ക്കാണ് അനുമതി നല്‍കിയത്. 108ല്‍ വിളിച്ചാല്‍ സേവനം വീട്ടുപടിക്കല്‍ എത്തും. 

ഓരോ ആംബുലന്‍സിലും ഒരു ഡോക്ടര്‍, ഒരു സഹായി എന്നിവരുണ്ടാകും. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കോള്‍ സെന്റര്‍ ആംബുലന്‍സില്‍ ക്രമീകരുക്കും. സംസ്ഥാനത്തൊട്ടാകെ 1,576 വെറ്റിനറി ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 1,376 വെറ്റിനറി ഡോക്ടര്‍മാരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും

സുഗതന്‍ ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)

വിദ്യാസമുന്നതി മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

സം​ഗീത് പ്രതാപിന്റെ ഫാന്റസി ഡ്രാമ, 'മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം