പ്രതീകാത്മക ചിത്രം 
India

വിവാഹാഭ്യര്‍ഥന നിരസിച്ചു; 26കാരന്‍ യുവതിയുടെ മൈബൈല്‍ നമ്പര്‍ പോണ്‍ സൈറ്റിലിട്ടു; സെകസ് ടോയ്‌സ് അയച്ചുകൊടുത്തു; അറസ്റ്റ്

യുവതിയുടെ മോബൈല്‍ നമ്പര്‍ പോണ്‍സൈറ്റിലിട്ട 26കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവതിയുടെ മോബൈല്‍ നമ്പര്‍ പോണ്‍സൈറ്റിലിട്ട 26കാരന്‍ അറസ്റ്റില്‍. വിവാഹ അഭ്യര്‍ഥന വിദ്യാര്‍ഥിനി നിരസിച്ചതിന്റെ പ്രതികാരമായാണ് ഇയാള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പങ്കുവെച്ചത്. കൂടാതെ ഇയാള്‍ യുവതിയ്ക്ക് സെക്‌സ് ടോയ്‌സ് അയച്ചു കൊടുക്കുകയും.26കാരനായ കുണാല്‍ അങ്കോല്‍ക്കാറിനെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിലായിരുന്നു യുവാവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗിക ആവശ്യങ്ങളുമായി നിരവധി പേര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതോടെയായിരുന്നു യുവതിയുടെ നപടി. കൂടാതെ ചില സെക്‌സ് ടോയ്‌സ് കൊറിയര്‍ വഴി ലഭിക്കുകയും ചെയ്തു. ആര്‍ക്കെങ്കിലും കൊറിയര്‍ അയച്ചപ്പോള്‍ അഡ്രസ് മാറിപ്പോയതായിരിക്കുമെന്നു കരുതി ആദ്യം ഇത് അവഗണിച്ചു. എന്നാല്‍ ഇതിനു ശേഷം പലപ്പോഴായി ഇത്തരത്തില്‍ യുവതിയുടെ അഡ്രസില്‍ പാഴ്‌സലുകള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് മലാഡ് പൊലീസില്‍ യുവതി പരാതിയുമായി സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ആരാണ് നമ്പര്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നു പൊലീസ് വിശദമായ അന്വേഷണം നടത്തി. 'കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ട് യുവതിയ്ക്ക് കൊറിയര്‍ അയച്ചത് ആരാണെന്നു കണ്ടെത്തുകയും ചെയ്തു. കൂടാതെ യുവതിയുടെ ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഐപി അഡ്രസും കണ്ടു പിടിക്കുകയായിരുന്നു. എന്നാല്‍ പ്രതി വിപിഎന്‍ ഉപയോഗിച്ചായിരുന്നു യുവതിയുടെ അഡ്രസിലേയ്ക്ക് സെക്‌സ് ടോയ്‌സ് അയച്ചു കൊടുത്തിരുന്നത്. ഇതോടെ അന്വേഷണം സങ്കീര്‍ണമായി. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സഹായത്തോടെ ഈ സൈറ്റില്‍ നിന്ന് സെക്‌സ് ടോയ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുള്ള ഐപി അഡ്രസുകള്‍ കണ്ടെത്തുകയായിരുന്നു.

യുവതി തന്റെ വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് ഇത്തരത്തില്‍ പെരുമാറാനുള്ള കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവതിയുടെ നമ്പര്‍  സംഘടിപ്പിച്ച ശേഷം ഇയാള്‍ ഇത് പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ