അണ്ണാ ഹസാരെ, ഫയല്‍ ചിത്രം 
India

സൂപ്പർ മാർക്കറ്റിൽ വൈൻ വിൽക്കാൻ അനുമതി; അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന്

സൂപ്പർ മാർക്കറ്റിൽ വൈൻ വിൽക്കാൻ അനുമതി; അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഇത്തവണ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ നയത്തിനെതിരെയാണ് അദ്ദേഹത്തിന്റെ സമരം. സൂപ്പർ മാർക്കറ്റ് വഴി വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നീക്കമാണ് അണ്ണാ ഹസാരെയെ ചൊടിപ്പിച്ചത്. 

തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഹസാരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുൻപ് കത്തെഴുതിയിട്ടും സർക്കാർ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയും ഈ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

സൂപ്പർ മാർക്കറ്റുകളിലും പലചരക്ക് കടകളിലും വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. എന്നാൽ, ഈ തീരുമാനം വരും തലമുറയെ ബാധിക്കുമെന്നാണ് ഹസാരെയുടെ പക്ഷം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്നാണ് താക്കറെയ്ക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ