ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
India

'24 മണിക്കൂറിനകം രാജ്യം വിടണം', ചാരപ്രവൃത്തിയില്‍ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കി ഇന്ത്യ

ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാരപ്രവൃത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ അവരുടെ പദവികള്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കണമെന്നും വിദേശ കാര്യമന്ത്രാലയം പാകിസ്ഥാന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.

പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT