റോവറിന്റെ പ്രവര്‍ത്തനം കാണിക്കുന്ന വീഡിയോയിലെ ദൃശ്യം, ഐഎസ്ആര്‍ഒ 
India

'ചന്ദമാമയുടെ മുറ്റത്ത് ഒരു കുട്ടി കളിക്കുന്നു'; ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ച് റോവര്‍- വീഡിയോ 

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്ന് റോവര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്ന് റോവര്‍. ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഗ്യാന്‍ റോവറിലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

റോവറിലെ libs ഉപകരണമാണ് ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രഗ്യാന്‍ റോവറിലെ തന്നെ apsx ( ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്ട്രോസ്‌കോപ്പ്) ഉപകരണം സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പുറമേ മറ്റു ചില മൂലകങ്ങളും ഉപകരണം കണ്ടെത്തിയതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ, സള്‍ഫറിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കരുത്തുപകരും. അഗ്നിപര്‍വതം കൊണ്ടാണോ?, ഉല്‍ക്ക കാരണമോ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ഇത് വഴിതെളിയിക്കുമെന്നും ഐഎസ്ആര്‍ഒയുടെ കുറിപ്പില്‍ പറയുന്നു. ഇതിന് പുറമേ റോവറിന്റെ പ്രവര്‍ത്തനം കാണിക്കുന്നത് അടക്കം രണ്ടു വീഡിയോകള്‍ കൂടി ഐഎസ്ആര്‍ഒ പങ്കുവെച്ചു.

റോവര്‍ സുരക്ഷിത പാത തേടുന്നതിന്റെയും റോവറിന്റെ പ്രവര്‍ത്തനത്തിന്റെയും വീഡിയോകളാണ് പങ്കുവെച്ചത്. റോവര്‍ സുരക്ഷിത പാത തേടുന്നതിനെ- 'അമ്മ വാത്സല്യത്തോടെ നോക്കുമ്പോള്‍ ചന്ദമാമയുടെ മുറ്റത്ത് ഒരു കുട്ടി കളിച്ച് ഉല്ലസിക്കുന്നത് പോലെ തോന്നുന്നു. അല്ലേ?' എന്ന ചോദ്യം ഉന്നയിച്ച് തമാശരൂപേണയായിരുന്നു ഐഎസ്ആര്‍ഒയുടെ പോസ്റ്റ്. 18 സെന്റീമീറ്റര്‍ ഉയരമുള്ള APXSനെ ഭ്രമണം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ഹിഞ്ച് മെക്കാനിസത്തിന്റെ പ്രവര്‍ത്തനമാണ് രണ്ടാമത്തെ വീഡിയോയില്‍. ചന്ദ്രോപരിതലത്തിന്റെ അരികില്‍ APXS ഡിറ്റക്ടര്‍ വിന്യസിക്കുന്നതും ഇതില്‍ കാണാം.

അഹമ്മദാബാദിലെ PRLന്റെ പിന്തുണയോടെയാണ് APXS വികസിപ്പിച്ചെടുത്തത്.ബംഗളൂരുവിലെ യുആര്‍എസ്സിയാണ് വിന്യാസ സംവിധാനം വികസിപ്പിച്ചെടുക്കുന്നതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT