ചരിത്ര തീരുമാനം; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം 
India

ചരിത്ര തീരുമാനം; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം, അനുസൂയ ഇനി അനുകതിര്‍

അനുസൂയ എന്ന സ്ഥാനത്ത് മിസ്റ്റര്‍ എം.അനുകതിര്‍ സൂര്യ എന്നായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക രേഖകളിലും പേരും ലിംഗവും മാറ്റാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ എം അനുസൂയ തന്റെ പേര് എം അനുകതിര്‍ സൂര്യ എന്നും ലിംഗം പുരുഷന്‍ എന്നും മാറ്റാന്‍ നല്‍കിയ അപേക്ഷ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ സിവില്‍ സര്‍വീസ് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്തരവ്.

അനുസൂയയുടെ അപേക്ഷ അംഗീകരിച്ചതായും ഇനി എല്ലാ ഔദ്യോഗിക രേഖകളിലും പേര് മിസ്. അനുസൂയ എന്ന സ്ഥാനത്ത് മിസ്റ്റര്‍ എം.അനുകതിര്‍ സൂര്യ എന്നായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹൈദരാബാദ് കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസില്‍ ജോയിന്റ് കമ്മീഷണറാണ് എം അനുകതിര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2013 ബാച്ച് കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്സ് ഓഫീസറായ അനുകതിര്‍ ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈബര്‍ ലോയിലും സൈബര്‍ ഫോറന്‍സിക്‌സിലും പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നേരത്തെ ചെന്നൈയില്‍ വിമാനത്താവളത്തിലും തുറമുഖത്തും ഏകദേശം 10 വര്‍ഷത്തോളം നീണ്ട സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT