അര്‍ജുന്‍ രാംപാല്‍/ ഫയല്‍ ചിത്രം 
India

ലഹരിമരുന്ന് കേസ്: നടന്‍ അര്‍ജുന്‍ രാംപാല്‍ അറസ്റ്റിലേക്ക്?

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. നിലവില്‍ കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രാംപാലിനെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ നടന്‍ സമര്‍പ്പിച്ച ഡോക്ടറുടെ കുറിപ്പടി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അര്‍ജുന്‍ രാംപാല്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസില്‍ എത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന മരുന്നുമായി ബന്ധപ്പെട്ട് എന്‍സിബി മുന്‍പാകെ സമര്‍പ്പിച്ച ഡോക്ടറുടെ കുറിപ്പടി വ്യാജമാണ് എന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം നടന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്.

നവംബര്‍ 13നാണ് മാനസിക പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന മരുന്നിന്റെ കുറിപ്പടി നടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് സംഘവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അര്‍ജുന്‍ രാംപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT