ചിത്രം: പിടിഐ 
India

ആളിക്കത്തുന്ന ടണലിലൂടെ അഭ്യാസ പ്രകടനം; ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ കരസേന

ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഇന്ത്യന്‍ കരസേനയ്ക്ക് ലോക റെക്കോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഇന്ത്യന്‍ കരസേനയ്ക്ക് ലോക റെക്കോര്‍ഡ്. ആര്‍മി സര്‍വീസ്‌ കോര്‍പ്പ്‌സിന്റെ കീഴിലുള്ള മോട്ടോര്‍സൈക്കിള്‍ സംഘമാണ് ആളിക്കത്തുന്ന ടണലിലൂടെ ബൈക്ക് ഓടിച്ചത്. ക്യാപ്റ്റന്‍ ശിവാം സിങ്ങിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ സംഘമായ ടോര്‍ണാഡോസാണ് അഭ്യാസ പ്രകടനം നടത്തിയത്.

ബംഗളൂരൂവിലെ എഎസ്‌സി ഗ്രൗണ്ടിലാണ് ലോക റെക്കോര്‍ഡ് നേടിയ അഭ്യാസ പ്രകടനം നടന്നത്. തീയിലൂടെ 127 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. നേരിയ തോതില്‍ പൊള്ളലേറ്റ ശിവാം സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ സൈക്കിള്‍ പൂര്‍ണമായി കത്തിനശിച്ചു. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റെക്കോര്‍ഡാണ് കരസേന തകര്‍ത്തത്.  2014ല്‍ ഇവര്‍ കുറിച്ച റെക്കോര്‍ഡാണ് കരസേന മറികടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'