'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

കഴിഞ്ഞ രണ്ട് സീസണുകളിലായി 45 വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ആര്‍സിബിയുടെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു
Bhuvneshwar Kumar
Bhuvneshwar KumarFile Photo
Updated on: 
1 min read

ചെന്നൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതിന് പിന്നാലെ, അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഭുവിയും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ് നിരയെ നയിക്കുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ രംഗത്ത്.

2022 നവംബറിലെ ടി20 ലോകകപ്പ് സെമിഫൈനലിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മുപ്പത്താറുകാരനായ ഭുവനേശ്വര്‍, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി പുറത്തെടുത്ത മിന്നും പ്രകടനത്തോടെയാണ് നാല് വര്‍ഷത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി 45 വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ആര്‍സിബിയുടെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. 2026 സീസണില്‍ മാത്രം 7.95 ഇക്കോണമിയില്‍ 28 വിക്കറ്റുകളാണ് ഭുവി സ്വന്തമാക്കിയത്.

'ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. പരിക്കുകള്‍ ഒഴിവാക്കുകയും കൃത്യമായ സമയത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍, അസാധ്യ കഴിവ് കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ 'രാജാവ്' ആകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. സ്വിങ് വേണമെങ്കില്‍ സ്വിങ് ചെയ്യും, രണ്ട് വശത്തേക്കും പന്ത് തിരിക്കാന്‍ കഴിയും, മികച്ച വേഗതയുമുണ്ട്. കൂടാതെ നല്ലൊരു ഫീല്‍ഡറും ബാറ്റിങ്ങില്‍ സംഭാവന നല്‍കാന്‍ കഴിയുന്നയാളുമാണ്' -തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.

Bhuvneshwar Kumar
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ന്യൂസിലന്‍ഡില്‍ ഭുവനേശ്വര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഉടന്‍ തന്നെ ഏകദിന ടീമിലേക്കും വിളിയെത്തുമെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. 'ന്യൂസിലന്‍ഡില്‍ ഭുവി ഫോമും ഫിറ്റ്‌നസും തെളിയിച്ചാല്‍, അദ്ദേഹത്തെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെടും. സെലക്ടര്‍മാര്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ലോകകപ്പില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഒന്നിച്ച് വിമാനത്തില്‍ കയറുന്നതും, ലോകകപ്പിലെ ആദ്യ പന്ത് ഭുവി എറിയുന്നതും നമുക്ക് കാണാന്‍ സാധിക്കും.' - അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വലിയ തോതില്‍ റണ്‍സ് വഴങ്ങിയ പശ്ചാത്തലത്തിലാണ് ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വലിയ അനുഭവ സമ്പത്തുള്ള ഭുവനേശ്വറിനെ ടീമിലെത്തിച്ചത് 'ഫിക്‌സഡ് ഡെപ്പോസിറ്റ്' പോലെ മുന്‍കരുതല്‍ നടപടിയാണെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളാണുള്ളത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ബൗളര്‍മാര്‍ കരുത്ത് തെളിയിക്കേണ്ടത് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

Bhuvneshwar Kumar
സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍
Bhuvneshwar Kumar
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍
Bhuvneshwar Kumar
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നായകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
Summary

Bumrah-Bhuvi Pair for World Cup? R Ashwin Backs Bhuvneshwar Kumar's ODI Return After T20I Recall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com