രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് ടീമിൻ്റെ അതിഥി താരങ്ങൾ
Vishnu Vinod
വിഷ്ണു വിനോദ് പരിശീലനത്തില്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് കേരള ടീമിന്റെ നായകൻ. യുവത്വവും പരിചയസമ്പത്തും സമന്വയിച്ച ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, നിധീഷ്, ബേസിൽ തുടങ്ങിയവർ ടീമിലുണ്ട്.

Vishnu Vinod
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് ടീമിൻ്റെ അതിഥി താരങ്ങൾ. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ബേസിൽ എൻ പി തുടങ്ങിയവരാണ് ബൗളിങ്ങിനെ നയിക്കുന്നത്. ഈ മാസം 11 മുതൽ 14 വരെ ജംഷഢ്പൂരിൽ ഝാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

​ഗോവ മുൻ താരമായ സ്വപ്നിൽ അസ്നോദ്കറാണ് ഇത്തവണ കേരള ടീമിൻ്റെ പരിശീലകൻ. ഝാർഖണ്ഡിന് പുറമെ ഒഡീഷ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്.

കേരള ടീം:

വിഷ്ണു വിനോദ് (ക്യാപ്റ്റൻ ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്, അഭിജിത് പ്രവീൺ വി, നിധീഷ് എം. ഡി, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി.

Vishnu Vinod
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം
Vishnu Vinod
അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Summary

Ranji Trophy: Vishnu Vinod named Kerala captain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com