സൈന്യം പുറത്തുവിട്ട ചിത്രം/ ട്വിറ്റർ 
India

ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ; ചിത്രങ്ങൾ

പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തു നിന്നുള്ളതാണ് ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

​​

ന്യൂഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ​ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ. ഇതിന്റെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. 3 ഇൻഫൻട്രി ത്രിശൂൽ ഡിവിഷൻ പട്യാല ബ്രിഗേഡിലെ സൈനികരാണ് ക്രിക്കറ്റ് കളിക്കുന്നത്. ലേ ആസ്ഥാനമായുള്ള 14 കോർ ആണു ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തു നിന്നുള്ളതാണ് ചിത്രങ്ങൾ. യഥാർഥ നിയന്ത്രണ രേഖയിൽ മൈനസ് ഡിഗ്രി താപനിലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വെളിവാക്കുന്നതാണ് ചിത്രമെന്ന് സൈന്യം വ്യക്താക്കി. 

ഡിസംബർ 20ന് ചൈനയുമായി നടന്ന 17-ാം റൗണ്ട് ചർച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇരു സൈന്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് കോർ കമാൻഡർ ലെവൽ ചർച്ചകൾക്ക് മുന്നോടിയായാണ് ചിത്രങ്ങൾ പുറത്തു വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ