ഓപ്പറേഷൻ സിന്ദൂർ  എക്സ്
India

'നീതി നടപ്പാക്കി, ജയ്ഹിന്ദ്'; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യത്തിന്റെ പ്രതികരണം

പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികരണം. 'നീതി നടപ്പാക്കി, ജയ്ഹിന്ദ്'.. എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. ' തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍' എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്.

കര, വ്യോമസേനകള്‍ സംയുക്തമായി, അര്‍ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

'കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു' എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്. ഭീകരതാവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 55 ലേറെ പരിക്കേറ്റിട്ടുണ്ട്. ഒമ്പതു പേര്‍ മരിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !