Ethiopia volcano X
India

എത്യോപ്യന്‍ അഗ്നിപര്‍വത സ്‌ഫോടനം: വൈകിട്ടോടെ ആകാശം തെളിയും, ചാര മേഘങ്ങള്‍ ചൈനയിലേയ്ക്ക്

ഞായറാഴ്ചയാണ് എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. ഏകദേശം ഒരു 14 കിലോമീറ്റര്‍ ഉയരത്തില്‍ വലിയ ചാരമേഘം ഉണ്ടാകുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എത്യോപ്യയിലെ അഗ്നിപര്‍വത സ്‌ഫോടന ഫലമായി രൂപപ്പെട്ട കട്ടിയുള്ള ചാരമേഘങ്ങള്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വതത്തില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഫലമായുള്ള ചാരമേഘം തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയിരുന്നു. ഇന്ന് വൈകുന്നേരം 7.30 ഓടെ ഇത് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൊഹാപാത്ര പറഞ്ഞു.

ഞായറാഴ്ചയാണ് എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. ഏകദേശം ഒരു 14 കിലോമീറ്റര്‍ ഉയരത്തില്‍ വലിയ ചാരമേഘം ഉണ്ടാകുകയും ചെയ്തു. ചെങ്കടലിന് കുറുകെ കിഴക്കോട്ടും അറേബ്യന്‍ ഉപദ്വീപിലേയ്ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്കും പുകപടലം വ്യാപിച്ചു. ശക്തമായ കാറ്റുള്ളതിനാല്‍ എത്യോപ്യയില്‍ നിന്ന് ചെങ്കടല്‍ കടന്ന് യെമനിലേയ്ക്കും ഒമാനിലേയ്ക്കും അറേബ്യന്‍ കടലിന് മുകളിലൂടെ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലേയ്ക്കും ചാരമേഘം എത്തിയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാരമേഘം ഇന്ത്യയിലെ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ചാരമേഘം എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

Ash cloud from Ethiopia volcano to clear India: IMD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

SCROLL FOR NEXT