പ്രതീകാത്മക ചിത്രം 
India

അശരണ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പീഡനം, കുരങ്ങനെ ഉപയോ​ഗിച്ച് ആക്രമിച്ചു; മലയാളി ദമ്പതികൾ അറസ്റ്റിൽ 

അശരണ കേന്ദ്രത്തിൽ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അശരണ കേന്ദ്രത്തിൽ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിൽ ‘അൻപുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.

സ്ഥാപനം നടത്തുന്ന മൂവാറ്റുപുഴ സ്വദേശികളായ ബി ജുബിൻ, ഭാര്യ ജെ മരിയ എന്നിവരും മറ്റ് 5 പേരുമാണ് അറസ്റ്റിലായത്. അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിനു പുറമേ പീഡന പരാതിയും ഉയർന്നിട്ടുണ്ട്.

യുഎസിൽ ജോലി ചെയ്യുന്ന സലിം ഖാന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബർ മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഒരു വർഷത്തിനു ശേഷം എത്തിയപ്പോൾ അദ്ദേഹത്തെ കാണാനായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT