ഫോട്ടോ: എഎൻഐ 
India

'സംസ്ഥാന സർക്കാരിനോട് ചോദിക്കൂ...'- ഇന്ധന വിലയിൽ നിർമല സീതാരാമൻ

'സംസ്ഥാന സർക്കാരിനോട് ചോദിക്കൂ...'- ഇന്ധന വിലയിൽ നിർമല സീതാരാമൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വില കുറച്ചിട്ടും ഇന്ധന വില ഉയർന്നു നിൽക്കുന്നതിനെക്കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. 

ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമല. ജിഎസ്ടി കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തിനാൽ, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അവർ ഇന്ധന വില വർധനവിന്റെ കാര്യം പറഞ്ഞത്. 

ദീപാവലിയുടെ തലേ ദിവസമാണ് കേന്ദ്ര സർക്കാർ, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചത്. വില വർധനയിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT