പ്രതീകാത്മക ചിത്രം 
India

പണം ചോദിച്ചു; മീന്‍കാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു

മീന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് വ്യാപാരിയെ ക്രൂരമായി മര്‍ദിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: മീന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് വ്യാപാരിയെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് കൊല്ലപ്പെട്ടത്. സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ എട്ട് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീന്‍ വില്‍പനക്കാരന്‍ പിന്നീട് മരിച്ചു.

നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഇയാള്‍ മീന്‍ വില്‍പന നടത്തിയിരുന്നത്. നവംബര്‍ രണ്ടിന് രാത്രി ഏഴ് മണിയോടെ നാട്ടുകാരായ നാലുപേര്‍ മത്സ്യം വാങ്ങാനായി ഇയാളുടെ കടയില്‍ എത്തിയിരുന്നു. എന്നാല്‍ മീന്‍ വാങ്ങിയ ശേഷം പണം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. 

തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ഭഗ്വാന്‍ സിങിനെ ക്രൂരമായി മര്‍ദിക്കുകയും സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുനില വീടിന്റെ മേല്‍ക്കൂരയിലേക്ക് വലിച്ചിഴച്ച് കയറ്റിയ ശേഷം താഴേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നീട് പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 

ഹല്‍ദ്വാനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭഗ്വാന്‍ സിങ് ബുധനാഴ്ചയാണ് മരിച്ചത്. കൊല്ലപ്പെട്ട ഭഗ്വാന്റെ അമ്മാവന്‍ ഗണേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൗശല്‍ സിങ്, സുനില്‍ ജോഷി, ഭൂപാല്‍ സിങ്, ചഞ്ചല്‍ സിങ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT