പ്രതീകാത്മക ചിത്രം 
India

വീടിന് പുറത്ത് ഒച്ചവെച്ചത് ചോദ്യം ചെയ്തു, വഴക്കായി; യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വീടിന് പുറത്ത് ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്തതിന് 20കാരനെ സംഘം ചേര്‍ന്ന് യുവാക്കള്‍ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വീടിന് പുറത്ത് ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്തതിന് 20കാരനെ സംഘം ചേര്‍ന്ന് യുവാക്കള്‍ കുത്തിക്കൊന്നു. നിരവധി തവണ കുത്തേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗറിലാണ് സംഭവം. 20 വയസുള്ള ശുഭം കുമാറാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുപാട് ശബ്ദം ഉയര്‍ത്തി സംസാരിച്ചതിന് ശുഭം കുമാറും തൊഴിലുടമയും മൂന്ന് യുവാക്കളെ ശകാരിച്ചിരുന്നു. ഇതില്‍ കുപിതരായ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

വീടിന് വെളിയില്‍ ഒച്ചയുണ്ടാക്കി യുവാക്കള്‍ അസഭ്യം പറഞ്ഞതിനെയാണ് കുമാറും തൊഴിലുടമയും ചോദ്യം ചെയ്തത്. ഇതിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് യുവാക്കള്‍ സംഘം ചേര്‍ന്ന്് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതികളില്‍ മൂന്ന് പേരെ പിടികൂടി. പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന സമയത്ത്് ശകാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തൊഴിലുടമയെയും കുമാറിനെയും കൊല്ലാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊഴിലുടമ സംഭവസമയത്ത് വീട്ടില്‍ ഉണ്ടാവാതിരുന്നത് കൊണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT