മണിക് അലി  x
India

വിവാഹ മോചനം നേടിയതിന്റെ സന്തോഷം, പാലില്‍ കുളിച്ച് ആഘോഷമാക്കി യുവാവ്, വിഡിയോ

തന്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കരുതിയാണ് അവര്‍ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയില്‍ പറയുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

നല്‍ബരി: വിവാഹമോചനം നേടിയതിന്റെ സന്തോഷത്തില്‍ പാലില്‍ കുളിച്ച് യുവാവ്. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പാലില്‍ കുളിച്ച് ആഘോഷമാക്കിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.

തന്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കരുതിയാണ് അവര്‍ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയില്‍ പറയുന്നുണ്ട്. 'ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണ്' എന്ന് അലി വിഡിയോയില്‍ പറയുന്നുണ്ട്.

തന്റെ ഭാര്യ രണ്ടുതവണ ഒളിച്ചോടിയെന്നും പ്രായപൂര്‍ത്തിയാകാത്ത മകളുടെ പേരില്‍ രണ്ടുതവണയും തിരിച്ചുവരാന്‍ അവരെ പ്രേരിപ്പിച്ചെന്നാണ് ബോറോലിയാപാര നിവാസിയായ യുവാവ് പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് ദമ്പതികള്‍ വിവാഹമോചനത്തിനായി നിയമപരമായ മാര്‍ഗം സ്വീകരിച്ചത്. ഇരുവരുടെയും സമ്മതപ്രകാരം കോടതി ഇവര്‍ക്ക് വിവാഹ മോചനം നല്‍കുകയായിരുന്നു. വിവാഹമോചന, ലഭിച്ചെന്ന വിവരം അറിഞ്ഞതോടെയാണ് മണിക് ഇതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചത്. നാല് ബക്കറ്റുകളിലായി നിറച്ച 40 ലിറ്റര്‍ പാലുകൊണ്ട് കുളി ആഘോഷമാക്കിയത്.

Assam Man Bathes In Milk After Divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT