ഹിമന്ത ബിശ്വ ശര്‍മ്മ 
India

'ഗ്യാസ് വില കൂടും, കുറയും; പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കാനാവില്ല'; യുസിസി പാസാക്കി അസം

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഏകീകൃതസിവില്‍ കോഡ് ബില്‍ നടപ്പാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുവഹാത്തി: ഏകീകൃത സിവില്‍ കോഡ് ബില്‍ ശബ്ദവോട്ടോടെ പാസാക്കി അസം നിയമസഭ. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ പാസാക്കിയത്. 'അസമിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്' ഇതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അസമില്‍ ഈ നിയമം പാസാക്കുന്നത് ലിംഗനീതിയിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പട്ടികവര്‍ഗ വിഭാഗങ്ങളെ യുസിസിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ആദിവാസികള്‍ പണ്ടുമുതല്‍ക്കേ ഇന്ത്യയില്‍ താമസിക്കുന്നവരാണ്. അവരുടെ ജീവിതം നിയന്ത്രിക്കുന്നതിന് അവര്‍ക്ക് സ്വന്തമായി ആചാരപരമായ നിയമങ്ങളുണ്ട്, അത് സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുകയും ബഹുഭാര്യത്വത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. അവര്‍പണ്ടുമുതല്‍ക്കേ യുസിസിക്ക് സമാനമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളതുകൊണ്ടും, അവരോടുള്ള ആദരസൂചകമായുമാണ് അവരെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്'- ശര്‍മ്മ പറഞ്ഞു.

'ഞങ്ങളുടെ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ യാത്രയിലെ ഏറ്റവും മികച്ച തുടക്കമാണ് യുസിസി. സ്ത്രീകളുടെ അന്തസ്സിനാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. പാചകവാതക വില കൂടും, വില ഒരു ദിവസം കുറയുകയും ചെയ്യും. എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് അവളുടെ അന്തസ്സ് നഷ്ടപ്പെട്ടാല്‍ അത് ഒരിക്കലും തിരിച്ചുപിടിക്കാനാകില്ല,' നിയമസഭയിലെ ചര്‍ച്ചയില്‍ ശര്‍മ പറഞ്ഞു.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഏകീകൃതസിവില്‍ കോഡ് ബില്‍ നടപ്പാക്കിയത്. പങ്കാളികളില്‍ ഒരാള്‍ സംസ്ഥാനത്തെ താമസക്കാരനാണെങ്കില്‍പ്പോലും, ലിവ്-ഇന്‍ ബന്ധങ്ങള്‍, വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍ എന്നിവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ഇത് ബഹുഭാര്യത്വവും നിരോധിക്കുന്നു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ യുസിസിയുടെ പരിധിയില്‍ വരില്ല. പരമ്പരാഗത മതാചാരങ്ങളും അനുഷ്ഠാനങ്ങളും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബില്‍ പാസാക്കിയതോടെ ഏകീകൃത സിവില്‍ കോഡ് നിയമമാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം. 2024-ല്‍ ഉത്തരാഖണ്ഡാണ് ആദ്യമായി യുസിസി നിയമമാക്കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് നിയമസഭയും ബില്‍ പാസാക്കി. ഉത്തരാഖണ്ഡില്‍ യുസിസി നടപ്പാക്കി ഒരു വര്‍ഷം തികഞ്ഞപ്പോള്‍, 4,74,447 വിവാഹങ്ങള്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ സുരക്ഷ വര്‍ധിച്ചെന്നും സ്വകാര്യതാ ലംഘനത്തിന്റെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു.

Assam Passes Uniform Civil Code Bill, Third State To Do So After Gujarat, Uttarakhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതൊരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂ; തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട; നമുക്ക് ഒന്നിച്ച് ഇറങ്ങാം'

'ഒഎല്‍എക്‌സില്‍ ഓഡിഷന്‍ കോള്‍, പറ്റിക്കപ്പെട്ടു; പതിനായിരം രൂപയും പോയി'; വെളിപ്പെടുത്തി ശിവ ഹരിഹരന്‍

ഇന്ത്യന്‍ കായികരംഗത്തെ ഇതിഹാസം; ഒളിംപ്യന്‍ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 54 lottery result

ഫ്രാന്‍സിനെ നടുക്കി ബാലപീഡന പരമ്പര: മൂന്നും നാലും വയസുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

SCROLL FOR NEXT