'എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ...'; കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടി

അവര്‍ എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്നേ എനിക്ക് പറയാനുള്ളൂ
Mammootty and Cochin Haneefa
Mammootty and Cochin Haneefa
Updated on
1 min read

മലയാളി ഒരിക്കലും മറക്കില്ലാത്ത മുഖങ്ങളിലൊന്നാണ് കൊച്ചീന്‍ ഹനീഫയുടേത്. ഇന്നും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചിന്‍ ഹനീഫയുണ്ട്. മീമുകളിലൂടേയും ട്രോളുകളിലൂടേയുമെല്ലാം അദ്ദേഹം നമുക്കൊപ്പം ജീവിക്കുകയാണ്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2010 ലാണ് അദ്ദേഹം വിട പറയുന്നത്.

കൊച്ചിന്‍ ഹനീഫയുടെ മരണത്തിന് 16 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം വീടെന്ന സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. എറണാകുളം വെണ്ണല അംബേദ്കര്‍ റോഡിലാണ് കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍ എന്ന പേരിലുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. കൊച്ചിന്‍ ഹനീഫയുടെ വിയോഗത്തിന് ശേഷം വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്.

ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ നടന്നത്. നടന്‍ ദിലീപും ഹരിശ്രീ അശോകനുമുള്‍പ്പെടെ നിരവധി പേര്‍ ഗൃഹപ്രവേശ ചടങ്ങിനെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നടന്‍ മമ്മൂട്ടിയുമായുള്ള കൊച്ചിന്‍ ഹനീഫയുടെ സൗഹൃദവും ചര്‍ച്ചകളില്‍ നിറയുകയാണ്. മുമ്പൊരിക്കല്‍ തന്റെ യൂട്യുബ് ചാനലിലൂടെ നടന്‍ മുകേഷ് ആ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

''ഹനീഫിക്കയെക്കുറിച്ച് പറയുമ്പോള്‍ കൂടെ പറയേണ്ട കഥാപാത്രമാണ് മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്നേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്‌നേഹം മമ്മൂട്ടിയ്ക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി സ്‌നേഹം ഹനീഫിക്കയ്ക്ക് മമ്മൂട്ടിയോടും ഉണ്ടായിരുന്നു. ഹനീഫിക്ക സ്‌നേഹം പ്രകടിപ്പിക്കും. മറ്റേയാള്‍ പ്രകടിപ്പിക്കില്ല. അതുകൊണ്ടാണ് ഹനീഫിക്ക നമ്മളെ വിട്ടു പിരിഞ്ഞപ്പോള്‍ മമ്മൂക്ക ഒരു കൊച്ച് കുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടി കരഞ്ഞത്'' മുകേഷ് പറയുന്നു.

''അവസാനം വഷളാകുന്നത് വരെ ഇങ്ങനാരു രോഗമുണ്ടെന്നോ ഗുരുതരമാണെന്നോ ആരോടും പറഞ്ഞില്ല. ഒതുക്കി ഒതുക്കി വച്ച് അവസാന നാളുകളിലാണ് അറിയുന്നത്. അത് പറഞ്ഞാണ് മമ്മൂക്ക കരയുന്നത്. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചിട്ട് വാവിട്ട് കരയുകയാണ്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കുമായിരുന്നില്ലേ എന്ന് പറഞ്ഞാണ് കരയുന്നത്. അത്രമാത്രം നിഷ്‌കളങ്കമായിരുന്നു ആ സ്‌നേഹം'' എന്നും മുകേഷ് പറയുന്നു.

Mammootty and Cochin Haneefa
16 വർഷത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്ന വീടൊരുങ്ങി; പാലുകാച്ചലിനെത്തി ദിലീപും ഹരിശ്രീ അശോകനും
Mammootty and Cochin Haneefa
ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം
Mammootty and Cochin Haneefa
'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു
Summary

Mammootty and Cochin Haneefa had a brother like love for eachother. Mammootty cried like a baby when the latter passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com