അറസ്റ്റിലായ യുവതി/ വീഡിയോ ദൃശ്യം 
India

ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊന്ന് കഷണങ്ങളാക്കി; ദിവസങ്ങളോളം ഫ്രീസറില്‍; യുവതി അറസ്റ്റില്‍

ബന്ദനയുടെ വീടിന്റെ ടെറസില്‍ ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്


ഗുവഹാത്തി: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി, ദിവസങ്ങളോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച ശേഷം യുവതി പുഴയില്‍ പൊലീസ്. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭാര്യയെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പൊലീസ് ചോദ്യം ചെയ്തുച തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 

2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും
സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിജില്‍ സൂക്ഷിച്ച് വീട് വിട്ടു.  നാല് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ബന്ദന മൃതദേഹഭാഗങ്ങള്‍ 200 കിലോ മീറ്റര്‍ മേഘാലയയിലെ ഡാവ്കി നദിയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബന്ദനയുടെ വീടിന്റെ ടെറസില്‍ ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT