ലൈംഗികാതിക്രമം കാണിച്ച യുവാവിനെ കയ്യോടെ പിടികൂടി യുവതി, ഫെയ്‌സ്ബുക്ക് ചിത്രം 
India

വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുവന്നു, പട്ടാപ്പകല്‍ കയറിപ്പിടിച്ച യുവാവിനെതിരെ ധീരമായി പോരാടി; കയ്യോടെ പിടികൂടി യുവതി, കയ്യടി (വീഡിയോ) 

പട്ടാപ്പകല്‍ തന്നെ കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി​: പട്ടാപ്പകല്‍ തന്നെ കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി. ലൈംഗികാതിക്രമത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, സ്‌കൂട്ടറില്‍ മുറുകെ പിടിച്ച യുവതി, സ്‌കൂട്ടര്‍ വലിച്ച് ഓടയിലേക്ക് തള്ളിയിട്ടാണ് നിര്‍ത്തിച്ചത്. തനിക്ക് ഉണ്ടായ ദുരനുഭവം അസം സ്വദേശിനിയായ ഭാവന കശ്യപ് ഫെയ്‌സ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുവാഹത്തിയിലെ രുക്മിണി നഗറിലാണ് സംഭവം. വഴി ചോദിക്കാന്‍ എന്ന വ്യാജേന അരികില്‍ വന്ന യുവാവ് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു. ചോദിച്ച സ്ഥലം അറിയാത്തതിനെ തുടര്‍ന്ന് മറ്റാരോടെങ്കിലും ചോദിക്കുന്നതാണ് നല്ലതെന്ന് യുവതി പറഞ്ഞു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു നിമിഷം പോലും കളയാതെ സര്‍വ്വശക്തിയുമെടുത്ത് യുവാവിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. സ്‌കൂട്ടറില്‍ രക്ഷപ്പെടാനായിരുന്നു യുവാവ് ശ്രമിച്ചത്. മല്‍പിടിത്തത്തിനിടെ സ്‌കൂട്ടര്‍ ഓടയിലേക്ക് തള്ളിയിട്ടതായും ഭാവന പറയുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT