വിഡിയോ ചിത്രം 
India

ഷോറൂമില്‍ തീപിടിത്തം; 40 ബിഎംഡബ്ല്യൂ കാറുകള്‍ കത്തിനശിച്ചു- വിഡിയോ

മഹാരാഷ്ട്രയില്‍ ബിഎംഡബ്ല്യൂ കാര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ 40 അത്യാഢംബര കാറുകള്‍ കത്തി നശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

താനെ: മഹാരാഷ്ട്രയില്‍ ബിഎംഡബ്ല്യൂ കാര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ 40 അത്യാഢംബര കാറുകള്‍ കത്തി നശിച്ചു. താനെ തുര്‍ബെ എംഐഡിസിയില്‍ ബിഎംഡബ്ല്യൂ ഷോറൂം കം ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോറൂമില്‍ ഉണ്ടായിരുന്ന കാറുകള്‍ക്കെല്ലാം കേടുപാടു പറ്റി. നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ കാറുകള്‍ കത്തി നശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തം നിയന്ത്രിക്കാനായത്. പത്ത് ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ കെടുത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍