India

61ാം വയസിൽ എംബിബിഎസ് റാങ്ക് ലിസ്റ്റിൽ, ഒടുവിൽ മകന്റെ ഉപദേശത്തിന് വഴങ്ങി സീറ്റ് ഉപേക്ഷിച്ചു

പുതുതലമുറയിലെ ഒരു കുട്ടിയുടെ അവസരം ഇല്ലാതാകുമെന്ന ചിന്തയിൽ എംബിബിഎസ് എന്ന സ്വപ്നത്തിൽ നിന്ന് പിന്മാറ്റം

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റിൽ ഇടം. എന്നാൽ പുതുതലമുറയിലെ ഒരു കുട്ടിയുടെ അവസരം ഇല്ലാതാകുമെന്ന ചിന്തയിൽ എംബിബിഎസ് എന്ന സ്വപ്നത്തിൽ നിന്ന് പിന്മാറ്റം. ധര്‍മപുരി സ്വദേശിയായ കെ ശിവപ്രകാശം ആണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചും പിന്നാലെ പിന്മാറിയും ഏവരേയും ഞെട്ടിച്ചത്.

നീറ്റില്‍ വിജയം നേടിയാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ കയറിയത്. എംബിബിഎസ്എ പഠനം പൂർത്തിയാക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്. എന്നാൽ തന്‍റെ മകന്‍റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് പ്രകാശം പറയുന്നത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ശിവപ്രകാശത്തിന് സീറ്റ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച വ്യക്തിയാണ് ശിവപ്രകാശം. കുട്ടിക്കാലത്തെ ഇദ്ദേഹത്തിന്‍റെ സ്വപ്നം ഡോക്ടര്‍ ആകാണമെന്നായിരുന്നു. നീറ്റ് റാങ്ക് പട്ടികയില്‍ 349 റാങ്കാണ് ലഭിച്ചത്. ഇതോടെ എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു. 

ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ജനങ്ങളെ സേവിക്കാന്‍ കഴിയും

‘‘പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാന്‍ കഴിയും, വിരമിച്ച ഒരു സർക്കാർ സ്കൂൾ അധ്യാപകൻ എന്നനിലയ്ക്ക് മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതിനാല്‍ സീറ്റ് ഉപേക്ഷിക്കുന്നു' -ശിവപ്രകാശം തമിഴ് മാധ്യമത്തോട് പറഞ്ഞു.

നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ല

അതിനിടയിൽ ശിവപ്രസാദത്തിന്‍റെ സീറ്റ് ത്യാഗം വാര്‍ത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കൗൺസലിങ് സെലക്‌ഷൻ കമ്മിറ്റി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ലെന്നാണ് ഇവരുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവർക്കും ഇപ്പോഴത്തെ പ്ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (പി.യു.സി.).കഴിഞ്ഞവർക്കും മെഡിക്കൽ സീറ്റിന് അർഹതയില്ലെന്നും സെലക്‌ഷൻ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT