അക്രമികള്‍ അടിച്ചുതകര്‍ത്ത പിജുഷ് ബിശ്വാസിന്റെ കാര്‍ 
India

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു, ബിജെപിയെന്ന് ആരോപണം, നാളെ ബന്ദ്

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ ബന്ദ് നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ബിശാല്‍ഗഡിലേക്ക് പോകുംവഴിയാണ് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍