സല്‍മാന്‍ ഖാന്‍/ചിത്രം: ഫെയ്‌സ്‌ബുക്ക് 
India

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

സല്‍മാന്റെ ആരാധകരായ ഇരുവരും താരത്തെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫാം ഹൗസിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്.

ജനുവരി നാലിനായിരുന്നു സംഭവം. അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിങ് തേജ്‌സിങ് സിഖ് എന്നിവരാണ് അറസ്റ്റിലായത്.  സല്‍മാന്റെ ആരാധകരായ ഇരുവരും താരത്തെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫാം ഹൗസിലെത്തിയത്. 

സെക്യൂരിറ്റി ജീവനക്കാരോട് കള്ളപ്പേരാണ് ഇവര്‍ പറഞ്ഞത്. കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ചും അവര്‍ വളപ്പിലൂടെ ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത