പ്രതീകാത്മക ചിത്രം 
India

നവ വധുവിനെ ഭര്‍തൃ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമം; കാമുകന്‍ മര്‍ദനമേറ്റ് മരിച്ചു

ഭർത്താവിന്റെ വീട്ടിൽ നിന്ന് കാമുകിയെ ഇറക്കി കൊണ്ടു പോകാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്നൗ: ഭർത്താവിന്റെ വീട്ടിൽ നിന്ന് കാമുകിയെ ഇറക്കി കൊണ്ടു പോകാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളുടെ മർദനമേറ്റാണ് മരണം.

ബിഹാർ അതിർത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ ഗ്രാമത്തിലെ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ എന്നയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഡിസംബർ എട്ടിനായിരുന്നു വിവാഹം. 

ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭർതൃവീട്ടിൽ പങ്കജ് മിശ്രയുടെ സുഹൃത്തുക്കളും എത്തി. വീട്ടിൽ നിന്ന് യുവതിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിട് ഇടയിൽ വീട്ടുകാരും ഇവരുമായി അടിപിടിയായി. വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT