കാർ അപകടം / ട്വിറ്റർ ചിത്രം 
India

കനത്ത മഴയില്‍ കുതിച്ചുപാഞ്ഞ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് ഓഡി കാര്‍ ; പമ്പരം പോലെ കറങ്ങി ഓട്ടോ ( വീഡിയോ)

അപകടം ഉണ്ടായശേഷം ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : കനത്ത മഴയില്‍ കുതിച്ചുപാഞ്ഞെത്തിയ ഓഡി കാര്‍ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മധാപൂര്‍ ഏരിയയില്‍ ഇനോര്‍ബിറ്റ് മാളിന് സമീപം വെച്ചായിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോ പമ്പരം പോലെ കറങ്ങി റോഡിലൂടെ പോകുന്നത് വീഡിയോയില്‍ കാണാം. കനത്ത മഴയെത്തുടര്‍ന്ന് നനഞ്ഞു കുതിര്‍ന്ന റോഡില്‍ അമിതവേഗതയില്‍ പിന്നിലൂടെയെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. 

കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. അപകടം ഉണ്ടായശേഷം ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം