ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാപാരം, നിക്ഷേപം, എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. മാര്‍ച്ച് എട്ടിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ആരംഭിക്കുക.
മാര്‍ച്ച് 9ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരും കാണാന്‍ നരേന്ദ്രമോദിക്കൊപ്പം അല്‍ബനീസിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അല്‍ബനീസിയുടെ ആദ്യ രാജ്യസന്ദര്‍ശനമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വിദേശകാര്യസഹമന്ത്രി അല്‍ബനീസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates