പ്രതീകാത്മക ചിത്രം AI Generated Image
India

സാധാരണക്കാരന് ഒരുദിവസം വാങ്ങാനാകുന്നത് 8 ലിറ്റര്‍ ഇന്ധനം മാത്രം; ലോകത്തെ 10 വമ്പൻ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും കടുപ്പം ഇന്ത്യയിൽ

യുഎസില്‍ ഒരു ദിവസത്തെ വരുമാനം ഉപയോഗിച്ച് 199 ലിറ്റര്‍ പെട്രോളും 171 ലിറ്റര്‍ ഡീസലും വാങ്ങാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 10 സമ്പദ്‌വ്യവസ്ഥകളില്‍ പെട്രോളും ഡീസലും വാങ്ങാനുള്ള ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ അവസാന സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ഇന്ധന വിലവിവരങ്ങളും പ്രതിശീര്‍ഷ വരുമാന കണക്കുകളും അടിസ്ഥാനമാക്കിയാണ് താരതമ്യം തയ്യാറാക്കിയത്. ഒരു രാജ്യത്തെ സാധാരണ പൗരന് ഒരു ദിവസത്തെ വരുമാനത്തില്‍ എത്ര ലിറ്റര്‍ പെട്രോളോ ഡീസലോ വാങ്ങാന്‍ കഴിയും എന്നതാണ് ഗ്ലോബല്‍ പെട്രോള്‍ പ്രൈസസ് ഡോട്ട് കോമിന്റെ ഡേറ്റ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിന്റെ അളവുകോല്‍.

പഠനമനുസരിച്ച്, ഒരു സാധാരണ ഇന്ത്യന്‍ പൗരന് തന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം ഉപയോഗിച്ച് 8 ലിറ്റര്‍ പെട്രോളോ ഡീസലോ മാത്രമാണ് വാങ്ങാന്‍ കഴിയുക. ലോകത്തിലെ ഏറ്റവും വലിയ 10 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസില്‍ ഒരു ദിവസത്തെ വരുമാനം ഉപയോഗിച്ച് 199 ലിറ്റര്‍ പെട്രോളും 171 ലിറ്റര്‍ ഡീസലും വാങ്ങാം. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 50 ലിറ്ററിലധികം ഇന്ധനം വാങ്ങാന്‍ സാധിക്കും. കാനഡയും സമാനമായി ഉയര്‍ന്ന വാങ്ങല്‍ശേഷിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. ബ്രസീല്‍ പോലും ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണെന്നത് ശ്രദ്ധേയമാണ്. അവിടെ സാധാരണ പൗരന് ഒരു ദിവസത്തെ വരുമാനത്തില്‍ ഏകദേശം 20 ലിറ്റര്‍ ഇന്ധനം വാങ്ങാന്‍ കഴിയും. അതായത് ഇന്ത്യയുടെ വാങ്ങല്‍ശേഷിയുടെ ഇരട്ടിയിലധികം.

158 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ ആഗോള പട്ടികയില്‍ പെട്രോള്‍ വാങ്ങാനുള്ള ശേഷിയില്‍ ഇന്ത്യ 121-ാം സ്ഥാനത്തും ഡീസല്‍ വാങ്ങാനുള്ള ശേഷിയില്‍ 118-ാം സ്ഥാനത്തുമാണുള്ളത്. പല അവികസിത രാജ്യങ്ങള്‍ക്കുമടുത്തുള്ള സ്ഥാനമാണിത്. ഇന്ധന വില കുറവും വരുമാനം താരതമ്യേന ഉയര്‍ന്നതുമായ എണ്ണ ഉത്പാദക രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്.

ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ സാധാരണക്കാരന് ഒരു ദിവസത്തെ വരുമാനം ഉപയോഗിച്ച് 789 ലിറ്റര്‍ പെട്രോളോ ഡീസലോ വാങ്ങാന്‍ കഴിയും. ഡീസലിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത് വെനസ്വേലയാണ്. ഒരു ദിവസത്തെ വരുമാനത്തില്‍ 2,573 ലിറ്റര്‍ ഡീസല്‍ വരെ വാങ്ങാന്‍ സാധിക്കും. ഇറാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും മുന്നിലാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ നാല് വര്‍ഷത്തിനുശേഷമുള്ള ആദ്യ വിലവര്‍ധനയാണ് കഴിഞ്ഞ മാസം നടപ്പാക്കിയത്. ദിവസങ്ങളുടെ ഇടവേളയില്‍ ലിറ്ററിന് 7 രൂപയോളമാണ് വര്‍ധിച്ചത്. പെട്രോള്‍-ഡീസല്‍ വില മാത്രം നോക്കുമ്പോള്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞതോ സമാനമോ ആയി തോന്നാമെങ്കിലും, ജനങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെലവേറിയതാണ് എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

Average Indian Can Purchase Only 8 Litres of Fuel With Daily Income, Worst Affordability Among Top 10 Economies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

മലപ്പുറത്ത് മയക്കുമരുന്ന് മാഫിയയുമായി പോലീസിന്റെ അവിശുദ്ധ കൂട്ടുകെട്ട്; കരിപ്പൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

'ജീവിതത്തില്‍ ആരേയും അടിച്ചിട്ടില്ല; പക്ഷെ മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ തീര്‍ക്കും': അഭിരാമി

കുട്ടികള്‍ക്ക് റോഡ് സുരക്ഷയുടെ ആദ്യാക്ഷരങ്ങള്‍; റോഡില്‍ ഇറങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍

SCROLL FOR NEXT