അയോധ്യയിലെ രാമക്ഷേത്രം  എക്‌സ്‌
India

ദീപാവലി ആഘോഷമാക്കാന്‍ ആയോധ്യ; രാമക്ഷേത്രത്തില്‍ 28 ലക്ഷം വിളക്കുകള്‍ കൊളുത്തും; ലക്ഷ്യം ലോകറെക്കോര്‍ഡ്

'ദര്‍ശന'ത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യ; രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. 55 ഘാട്ടുകളിലായി 30,000 വളണ്ടിയര്‍മാര്‍ ചെരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 30 ന് വൈകുന്നേരമായിരിക്കും വിളക്ക് കൊളുത്തുക. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായതായി അധികൃതര്‍ അറിയിച്ചു. ഒരോ ചെരാതിലും 30 മില്ലി കടുക് എണ്ണ നിറയ്ക്കും. 29ാം തീയതി ചെരാതുകള്‍ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ദീപാവലി ദിവസം സരയൂ നദിക്കരയില്‍ 25 ലക്ഷം വിളക്കുകള്‍ കൊളത്തി ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി 22നായിരുന്നു അയോധ്യ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാട പരിപാടികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

എബോളയില്‍ കേരളത്തിലും ജാഗ്രത, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

''ഞാനുമൊരു കോക്രോച്ച്' വെറുമൊരു വാചകം അല്ല, നിശബ്ദരാകാന്‍ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്'

ബിഗ് ടിക്കറ്റില്‍ ഇത്തവണ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം

'അവൻ സുരക്ഷിതമായി വീട്ടിലെത്തണം, രാഷ്ട്രീയത്തോട് യോജിപ്പില്ല'; മകന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവിന്റെ കുടുംബം

SCROLL FOR NEXT