Anmol Bishnoi X
India

ബാബാ സിദ്ദീഖി കൊലപാതകത്തിന്റെ ആസൂത്രകന്‍; അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഇന്ത്യയിലെത്തിക്കും

ഇ-മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അന്‍മോല്‍ നേപ്പാള്‍ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നു. അവിടെനിന്നാണ് യുഎസിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോല്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിക്കും. എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദീഖിയെ (66) നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനാണ് അന്‍മോല്‍.

ഇയാളെ നാടുകടത്തിയ വിവരം യുഎസ് അധികൃതര്‍ ബാബ സിദ്ദീഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ-മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അന്‍മോല്‍ നേപ്പാള്‍ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നു. അവിടെനിന്നാണ് യുഎസിലെത്തിയത്. നവംബറില്‍ അറസ്റ്റിലായി. അന്‍മോലിനെ കണ്ടെത്തുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

നടന്‍ സല്‍മാന്‍ ഖാനുമായി അടുത്ത സൗഹൃദമുള്ള സിദ്ദീഖി 2024 ഒക്ടോബര്‍ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുന്‍ മന്ത്രി കൂടിയായ സിദ്ദീഖി ബാന്ദ്രയിലെ മകന്റെ ഓഫീസിനു മുന്നില്‍ നിന്നു കാറില്‍ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Baba Siddique Murder Case: Anmol Bishnoi, brother of Lawrence Bishnoi, is being deported from the US to India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

'പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്'; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT