രക്ഷിച്ച കുഞ്ഞുമായി പൊലീസ് ഉദ്യോഗസ്ഥ 
India

ഓടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞ്; 'രക്ഷിച്ചത്' പൂച്ചകള്‍

പൂച്ചകളുടെ കൂട്ടക്കരച്ചില്‍ സംബന്ധിച്ച് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഓടയില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് പൂച്ചകള്‍ കാരണം ജീവന്‍ തിരിച്ചുകിട്ടി. മുംബൈയിലെ പന്ത്‌നഗറിലാണ് സംഭവം. അഴുക്കുചാലിന് സമീപം പൂച്ചകള്‍ കൂട്ടംകൂടി കരയുന്നത് കണ്ട പ്രദേശവാസികളാണ് ആദ്യം അവിടേക്ക് ശ്രദ്ധിക്കുന്നത്. പൂച്ചകളുടെ കൂട്ടക്കരച്ചില്‍ സംബന്ധിച്ച് നാട്ടുകാര്‍ പന്ത്‌നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോര കുഞ്ഞിനെ കണ്ടെത്തിയത്.

നഗരത്തിലെ ക്രൈം ഹോട്ട്സ്പോട്ടുകളില്‍ പട്രോളിംഗ് നടത്തുന്ന മുംബൈ പൊലീസിന്റെ നിര്‍ഭയ സ്‌ക്വാഡ് ആണ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെയും എടുത്ത് പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രവും മുംബൈ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

അശ്വന്ത് കോക്ക് അറസ്റ്റില്‍

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍