newborn baby death file
India

ആംബുലന്‍സില്‍ പ്രസവം; നവജാത ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍; ദാരുണാന്ത്യം

അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്‍കി ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല്‍ വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആംബുലന്‍സില്‍ വച്ച് പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല്‍ വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.

ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വര്‍ക്കര്‍ വേദനസംഹാരി ഇന്‍ജക്ഷന്‍ നല്‍കുകയും പ്രസവം നടത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പരിഭ്രാന്തരായ ആരോഗ്യപ്രവര്‍ത്തകര്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ തല ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ആശാവര്‍ക്കര്‍ക്കെതിരെയും ആംബുലന്‍സില്‍ ഉള്ളവര്‍ക്കെതിരെയും കേസ് എടുത്തു.

Baby's Body Detached During "Forced Delivery" In UP, Severed Head Left In Womb

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

വില 10.99 ലക്ഷം രൂപ മുതല്‍, മൂന്ന് വര്‍ഷത്തിന് ശേഷം 75 ശതമാനം ബൈബാക്ക് ഓഫര്‍; അപ്‌ഡേറ്റഡ് ടൈഗണ്‍ വിപണിയില്‍

അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ചര്‍ച്ച? പാകിസ്ഥാന്‍ വീണ്ടും വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്

കളിക്കാന്‍ ഇറങ്ങുമ്പോള്‍ 4,000 ഫോളോവേഴ്‌സ്; '2 ഓവർ 6 റൺസ് 4 വിക്കറ്റ്'... ഫോളോവേഴ്‌സ് 1.85 ലക്ഷം!

'സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം ബ്രേക്ക് എടുക്കണമെന്ന് തോന്നി; അത്തരം സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹം'

SCROLL FOR NEXT