നോയിഡയിലെ തൊഴിലാളി സമരം: മിനിമം വേതനത്തില്‍ വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

താല്‍ക്കാലിക നടപടിയുടെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 21% വരെ വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.
U.P. announces interim hike in minimum wages across categories after Noida protest
U.P. announces interim hike in minimum wages across categories after Noida protest X
Updated on
1 min read

ലഖ്‌നൗ: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തിയതായും മിനിമം വേതനത്തില്‍ താല്‍ക്കാലിക വര്‍ദ്ധനവ് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അടുത്ത മാസം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന വെയ്ജ് ബോര്‍ഡിന്റെ ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷം മിനിമം വേതനം സ്ഥിരമായി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഈ താല്‍ക്കാലിക നടപടിയുടെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 21% വരെ വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.

U.P. announces interim hike in minimum wages across categories after Noida protest
തിരുപ്പരന്‍കുന്ദ്രത്ത് കാര്‍ത്തിക ദീപം; തൈപ്പൂയം സംസ്ഥാന ഉത്സവമാക്കും; 3 എല്‍പിജി സിലിണ്ടര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000; ബിജെപി പ്രകടന പത്രിക

നോയിഡയിലെയും ഗാസിയാബാദിലെയും അവിദഗ്ധ തൊഴിലാളികള്‍ക്ക് വേതനത്തില്‍ 21% വര്‍ദ്ധനവ് ലഭിക്കും. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് 15 ശതമാനവും മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് 9 ശതമാനവുമാണ് വര്‍ദ്ധനവ്. ഉത്തര്‍പ്രദേശിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ പ്രതിമാസം കുറഞ്ഞത് 11,313 രൂപയാണ് ലഭിക്കുക. നോയിഡ (ഗൗതം ബുദ്ധ നഗര്‍), ഗാസിയാബാദ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് 13,690 രൂപ ആയി ഉയര്‍ത്തി. നഗരസഭകളിലെ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ പ്രതിമാസം 13,006 രൂപ ലഭിക്കും, സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് 12,356 രൂപ വീതവും ലഭിക്കും.

U.P. announces interim hike in minimum wages across categories after Noida protest
'നന്നായി വാദിച്ചു', അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാമെന്ന് ജഡ്ജി; ഇപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി നല്‍കി കെജരിവാള്‍

ലേബര്‍ കോഡുകള്‍ക്ക് കീഴില്‍ ദേശീയ തലത്തില്‍ മിനിമം വേതനം പരിഷ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള തൊഴിലാളികള്‍ക്ക് നീതിയുക്തവും ന്യായവുമായ പ്രതിഫലം ഉറപ്പാക്കുന്നതിന് ഏകീകൃതമായ അടിസ്ഥാന മിനിമം വേതനം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്ലാ പങ്കാളികളുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ദ്ധനവ് പ്രയോജനമില്ലാത്തതാണെന്നാണ് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. ഒരു കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ ഈ വര്‍ദ്ധനവ് കൊണ്ട് യാതൊരു ഗുണവുമില്ല. ഉത്തര്‍പ്രദേശിലെ ഏത് നഗരവും, പ്രത്യേകിച്ച് നോയിഡ, ഒരു തൊഴിലാളിക്ക് ജീവിക്കാന്‍ കഴിയാത്തവിധം ചെലവേറിയതാണ്. തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മോദി-യോഗി ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂല നിലപാട് കാരണം നോയിഡയിലേതു പോലുള്ള പ്രതിഷേധങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കും, യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ യാദവ് പറഞ്ഞു.

Summary

U.P. announces interim hike in minimum wages across categories after Noida protest 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com