തല്ലരുതെന്ന് അപേക്ഷിക്കുന്ന വരന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌ 
India

കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹ ചടങ്ങിനിടെ സംശയം തോന്നി വിഗ് പൊക്കിനോക്കി; വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍- വീഡിയോ 

ബിഹാറില്‍ കഷണ്ടിയുള്ള കാര്യം തുറന്നുപറയാതെ വിഗ് ഉപയോഗിച്ച് മറച്ചുവെച്ച വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ കഷണ്ടിയുള്ള കാര്യം തുറന്നുപറയാതെ വിഗ് ഉപയോഗിച്ച് മറച്ചുവെച്ച വരനെ പൊതിരെ തല്ലി വധുവിന്റെ വീട്ടുകാര്‍. കല്യാണ ചടങ്ങിനിടെ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ മുടി പിടിച്ച് വലിച്ചപ്പോഴാണ് കഷണ്ടിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗയ ജില്ലയിലാണ് സംഭവം. ഇക്ബാല്‍പൂര്‍ സ്വദേശിയായ വരന്‍ രണ്ടാം വിവാഹത്തിനായാണ് ബജൗര ഗ്രാമത്തില്‍ എത്തിയത്. കഷണ്ടി മറയ്ക്കാന്‍ വിഗ് ധരിച്ചാണ് യുവാവ് എത്തിയത്. തനിക്ക് കഷണ്ടി ഉള്ള കാര്യം വധുവിന്റെ വീട്ടുകാരില്‍ നിന്ന് യുവാവ് മറച്ചുവെച്ചിരുന്നു. വിവാഹ ചടങ്ങിനിടെ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ മുടി പിടിച്ചുവലിച്ചു നോക്കി. ഇതോടെയാണ് വരന് കഷണ്ടി ഉള്ള കാര്യം വധുവിന്റെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍, വരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കൈകൂപ്പി തല്ലരുതെന്ന് വരന്‍ അപേക്ഷിച്ചെങ്കിലും വധുവിന്റെ വീട്ടുകാര്‍ ഒരു ദയയുമില്ലാതെ വീണ്ടും തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യ ഭാര്യയുള്ളപ്പോള്‍ രണ്ടാം വിവാഹത്തിനായാണ് യുവാവ് എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നാട്ടുകാരും യുവാവിനെ വെറുതെ വിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT