ബം​ഗലൂരു ന​ഗരത്തിലെ തിരക്ക്/ ഫയല്‍ ചിത്രം 
India

ബംഗലൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; കര്‍ണാടകയില്‍ അതിവ്യാപനം

സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബംഗലൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. 

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 42,470 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ബംഗലൂരുവില്‍ മാത്രം 17,266 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. 

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം രാത്രികാല കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT