ബസവരാജ് സ്ഥാനമേല്‍ക്കുന്നു/എഎന്‍ഐ 
India

ബസവരാജ് സ്ഥാനമേറ്റു; 'മുഖ്യമന്ത്രി സ്ഥാനം വലിയ ഉത്തരവാദിത്വം'

ബസവരാജ് സ്ഥാനമേറ്റു; 'മുഖ്യമന്ത്രി സ്ഥാനം വലിയ ഉത്തരവാദിത്വം'

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് സോമപ്പ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിഎസ് യെഡിയൂരപ്പയുടെ പിന്‍ഗാമിയായാണ് അറുപത്തിയൊന്നുകാരനായ ബസവരാജ് കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ എത്തുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ബസവരാജിനെ ഇന്നലെ രാത്രി ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം നേതാവായി തെരഞ്ഞെടുത്തിരുന്നു.

മുന്‍ മുഖ്യമന്ത്രിയും ജനതാ ദള്‍ നേതാവുമായ എസ്ആര്‍ ബൊമ്മെയുടെ മകനായ ബസവരാജ് ബിജെപിയില്‍ എത്തിയ നാള്‍ മുതല്‍ യെഡിയൂരപ്പയുടെ അനുയായിയാണ്. ജനതാ ദളില്‍ (യു) നിന്നാണ് ലിംഗായത്ത് സുദായക്കാരനായ ബസവരാജ് ബിജെപിയില്‍ എത്തിയത്.

മുഖ്യമന്ത്രിപദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാനമേറ്റ ശേഷം ബസവ പറഞ്ഞു. പാവങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം. അതായിരിക്കും സര്‍ക്കാരിന്റെ മു്ദ്രാവാക്യമെന്നും ബസവ പറഞ്ഞു. 

യെഡിയൂരപ്പയ്ക്കു കീഴില്‍ ആഭ്യന്തരം, ജലസേചനം, നിയമം, പാര്‍ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകള്‍ ബസവ കൈകാര്യം ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT