പ്രതീകാത്മക ചിത്രം 
India

തോര്‍ത്ത് നല്‍കാന്‍ വൈകി; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

തോര്‍ത്ത് നല്‍കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്


തോര്‍ത്ത് നല്‍കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മധ്യപ്രദേശിലെ  ഹിരാപൂര്‍ ജില്ലയിലെ കിര്‍ണപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

രാജ്കുമാര്‍ ബാഹേ എന്ന വനംവകുപ്പ് ദിവസവേതനക്കാരനായ ഉദ്യോഗസ്ഥനാണ് ഭാര്യ 45കാരിയായ പുഷ്പ ഭായിയെ കൊലപ്പെടുത്തിയത്. കുളി കഴിഞ്ഞ് ഭാര്യയോട് ഇയാള്‍ തോര്‍ത്ത് ആവശ്യപ്പെട്ടു. പാത്രം കഴുകുന്നതിനാല്‍ കുറച്ച് സമയം കാത്തിരിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് മണ്‍വെട്ടി വെച്ച് ഭാര്യയുടെ തലയ്ക്ക് പല തവണ അടിച്ചു. 

സംഭവസ്ഥലത്ത് വെച്ച് തന്നെ പുഷ്പ ഭായി മരിച്ചു. തടയാനെത്തിയ 23കാരിയായ മകളെയും ഇയാള്‍ ഭീഷണിപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുഷ്പ ഭായിയുടെ കുടുംബത്തിന് വിട്ടു നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result