അമര്‍നാഥ് സഖ 
India

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നത് വരെ അവര്‍ സെല്‍ഫ് പ്രൊമോഷന്റെ തിരക്കിലാണ്, പാര്‍ട്ടി നേതാക്കള്‍ റീല്‍സ് നിര്‍മ്മിക്കുന്നതിലും ഫോളോവേഴ്‌സിനെ കൂട്ടുന്നതിലും ഫാന്‍ ക്ലബ്ബുകള്‍ ഉണ്ടാക്കുന്നതിലുമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ,'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി എംഎല്‍എ അമര്‍നാഥ് സഖ. സംസ്ഥാനത്ത് സിപിഎം നേതൃത്വം സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സെല്‍ഫ് പ്രമോഷനും റീല്‍സ് ചിത്രീകരിക്കുന്നതിലും ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിയിരുന്നു പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനം.

ബങ്കൂര ജില്ലയിലെ ഒണ്ട മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അമര്‍നാഥ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലന്നും ആരെയും പ്രീതിപ്പെടുത്താന്‍ താന്‍ ശ്രമിക്കാറില്ലെന്നും അതുമൂലം തനിക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടെന്നും എംഎല്‍എ കുറിപ്പില്‍ പറയുന്നു. ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ ബംഗാളില്‍ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബ്ലോക്ക് ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും എംഎല്‍എ പറയുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നത് വരെ അവര്‍ സെല്‍ഫ് പ്രൊമോഷന്റെ തിരക്കിലാണ്, പാര്‍ട്ടി നേതാക്കള്‍ റീല്‍സ് നിര്‍മ്മിക്കുന്നതിലും ഫോളോവേഴ്‌സിനെ കൂട്ടുന്നതിലും ഫാന്‍ ക്ലബ്ബുകള്‍ ഉണ്ടാക്കുന്നതിലുമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ,' അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടി അധികാരത്തില്‍ വന്നതിനുശേഷമാണ് നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

'ഇത് എന്റെ പുത്തന്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗ്ലാസ്'; അപ്രതീക്ഷിത അതിഥിയായി വിജയ്; വയോധികയ്ക്ക് നല്‍കിയത് 'വിലയേറിയ സമ്മാനം'

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം (വിഡിയോ)