ചെക്ക് കേസുകളില്‍ മാണി സി കാപ്പന് എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്. മുംബൈ ബോറിവില്ലി കോടതിയുടെതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയുണ്ടാവില്ല..സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഡല്‍ഹി ജന്തര്‍മന്തിര്‍ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി. സൗരവ് ദാസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു..തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടു. സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊല്ലാരത്ത് പ്രവർത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാൽ സൈന്യം സ്വന്തം നിലയിൽ സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. .രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 9.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2,747 രൂപയായി ഉയര്‍ന്നു. രാജ്യത്തെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും.. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ ഒറ്റക്കെട്ടായി നേരിടണം. ഭീകരതയില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഭീകരതയ്ക്കെതിരെ ഒരേ സ്വരത്തില്‍ സംസാരിക്കണം. ഭീകരതയുടെ മുഴുവന്‍ ആവാസ വ്യവസ്ഥയും തകര്‍ക്കണം. ഭീകരതയ്ക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ്, സുരക്ഷിത താവളങ്ങള്‍ എന്നിവയെയെല്ലാം തകര്‍ക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates