ഷാജഹാൻ ഷെയ്ഖ്  ടിവി ദൃശ്യം
India

ഒടുവില്‍ വഴങ്ങി; ഷാജഹാന്‍ ഷെയ്ഖിനെ സിബിഐക്ക് കൈമാറി ബംഗാള്‍ സര്‍ക്കാര്‍

ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള രണ്ട് ദിവസത്തെ തര്‍ക്കം ഇതോടെ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറി ബംഗാള്‍ സര്‍ക്കാര്‍. ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള രണ്ട് ദിവസത്തെ തര്‍ക്കം ഇതോടെ അവസാനിച്ചു.

ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില്‍ ഹാജരാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഇഡി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷാജഹാന്‍ ഷെയ്ഖിന്റെ കസ്റ്റഡി സിബിഐക്ക് നല്‍കാതിരിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റേഷന്‍ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെ ഷെയ്ഖിന്റെ സ്ഥാപനം റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാള്‍ പൊലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT