ഫയല്‍ ചിത്രം 
India

മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവം; റിപ്പോർട്ട് തേടി ബം​ഗാൾ സർക്കാർ

വെള്ളിയാഴ്ച വൈകീട്ട് വാരണാസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ആണ് റിപ്പോർട്ട് തേടിയത്. 

വെള്ളിയാഴ്ച വൈകീട്ട് വാരണാസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനത്തിന്റെ റൂട്ടിന് മുൻകൂർ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യമാണ് സംസ്ഥാന സർക്കാർ ജിസിഡിഎയിൽ നിന്ന് തേടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വ്യക്തമാക്കി. 

മമതാ ബാനർജി സഞ്ചരിച്ച ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തിൽ മമതാ  ബാനർജിക്ക് മുതുകിൽ പരിക്കേറ്റു. ആകാശച്ചുഴിയിൽ നിന്ന് പുറത്തു കടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഉൾപ്പെടെ പരമാവധി 19 പേരെ വഹിക്കാൻ ശേഷിയുള്ള 10.3 ടൺ ഭാരം കുറഞ്ഞ വിമാനമായ ദസ്സാൾട്ട് ഫാൽക്കൺ 2000 എന്ന വിമാനത്തിലാണ് മമത യാത്ര ചെയ്തത്.

അതിനിടെ, മുഖ്യമന്ത്രിക്കായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫാൽക്കൺ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT