നരേന്ദ്ര മോദി, മമത ബാനര്‍ജി 
India

ബംഗാളില്‍ ദീദിയോ ദാദയോ?; ദ്രാവിഡ മണ്ണില്‍ ആര്?; ഇന്നറിയാം

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി അറിയും

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി അറിയും. ബംഗാളില്‍ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മലായിരുന്നു പ്രധാന പോരാട്ടം. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് 292മണ്ഡലങ്ങളുള്ള ബംഗാളിലേത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയും നേര്‍ക്കു നേര്‍ മുട്ടിയപ്പോള്‍ എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ചിരിക്കുന്നത് മമതയ്ക്കാണ്. ബിജെപിയുടെ കോട്ടയായി മാറിയ അസമില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുപണ്ട്. 

234 സീറ്റുള്ള തമിഴ്‌നാട്ടില്‍ പത്തു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എഐഎഡിഎംകെയെ ഡിഎംകെ താഴെയിറക്കുമോ എന്നതാണ് ആകാക്ഷ നിറഞ്ഞ ചോദ്യം. ഭരണമാറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. 30 സീറ്റുകളുള്ള പുതുച്ചേരിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്‌ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍