സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍  എഎന്‍ഐ
India

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ദ്വീപില്‍ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി അനുഭാവികള്‍ ആക്രമിച്ചു. സ്ത്രീകളായ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തൃണമൂല്‍ എംഎല്‍എ സുകുമാര്‍ മഹതയുടെ സഹായി ടാറ്റന്‍ ഗയെന്‍ ആണ് ആക്രമിക്കപ്പെട്ടത്. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

സന്ദേശ്ഖാലിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരമാണ് സ്ത്രീകള്‍ പരാതിപ്പെട്ടതെന്നും ആരോപിച്ച് ബിജെപി നേതാവ് ഗംഗാധര്‍ കോയല്‍ പറഞ്ഞതായി ഒരു വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോ ക്ലിപ്പ് കൃത്രിമമാണെന്നാണ് ബിജെപിയുടെ വാദം. ബിജെപിയുമായി ബന്ധമുള്ള ആളുകള്‍ വെള്ളപ്പേപ്പറില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ച് പരാതി എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയും ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ലാക്കല്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ഭൂമി കയ്യേറ്റം, കൊള്ളയടക്കല്‍, ലൈംഗിക പീഡനം എന്നീ പരാതികളെത്തുടര്‍ന്ന് മുന്‍ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് പിടിയിലാകുന്നതോടെയാണ് സന്ദേശ്ഖാലി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ഖ് സിബിഐ കസ്റ്റഡിയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT