പ്രതീകാത്മക ചിത്രം 
India

കളിപ്പാട്ടം എടുക്കാന്‍ താഴോട്ട് പോയി; ഏഴുവയസുകാരിയെ റിട്ട. എസ്‌ഐ ബലാത്സംഗം ചെയ്തു; അറസ്റ്റില്‍

ഇയാളുടെ മകനും പൊലീസ് ഉദ്യോഗസ്ഥനാണ്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വാടകയ്ക്ക് താമസിക്കുകയായിരുന്നയാളുടെ ഏഴുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. ബംഗളരു സ്വദേശിയായ 74കാരനാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ പെണ്‍കുട്ടി വീട്ടില്‍ കളിച്ചു കൊണ്ടിരിക്കവെയാണ് സംഭവം. കൈയിലിരിക്കുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാന്‍ വേണ്ടി പോയ പെണ്‍കുട്ടി കരഞ്ഞു കൊണ്ടായിരുന്നു തിരിച്ചെത്തിയത്. കുട്ടിയുടെ ചുണ്ട് തടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.

ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് ഇയാളുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീടൊഴിയാന്‍ നിര്‍ബന്ധിച്ചുവെന്നും പിതാവ് പറഞ്ഞു. ഇയാളുടെ മകനും പൊലീസ് ഉദ്യോഗസ്ഥനാണ്. മകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT