Vande Bharat sleeper trains FILE
India

16 മണിക്കൂര്‍ മാത്രം; ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍

ബംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ബംഗളൂരു: ബംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സര്‍വീസ് ആരംഭിച്ചാല്‍ 16 മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ നിന്ന് മുംബൈയില്‍ എത്താന്‍ സാധിക്കും. ഇരു സ്‌റ്റേഷനുകളും തമ്മില്‍ 1118 കിലോമീറ്ററാണ് ദൂരം. നിലവില്‍ ഉദ്യാന്‍ എക്‌സ്പ്രസ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 22 മണിക്കൂര്‍ എടുക്കുന്നുണ്ട്. പുതിയ ട്രെയിന്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏകദേശം ആറ് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും.

കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോകുക. ബംഗളൂരുവില്‍ നിന്ന് വൈകുന്നേരം 7.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 11.55നാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ എത്തിച്ചേരുക. മുംബൈയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55ന് ബംഗളൂരുവില്‍ എത്തും. അനന്തപൂര്‍, റായ്ച്ചൂര്‍, കലബുറഗി, സോലാപൂര്‍, പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവാനാണ് സാധ്യത. കലബുറഗി വഴിയുള്ള റൂട്ടാണ് പരിഗണിക്കുന്നത്.

ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാവുക. എസി തേര്‍ഡ് ക്ലാസ്, എസി സെക്കന്‍ഡ് ക്ലാസ്, എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 823 ബെര്‍ത്തുകള്‍ ആണ് ക്രമീകരിക്കുക.

Bengaluru-Mumbai Vande Bharat sleeper train to be operational from November 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം?; മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതം

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം; ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

'ഈ പോരാട്ട ചരിത്രവും നിലപാടുകളും കേവലമൊരു ഓര്‍മ്മയായി ചുരുങ്ങേണ്ടതല്ല'; വരുന്നൂ, വിഎസ് പഠന-ഗവേഷണ ക്യാംപസ്

ആകാശത്ത് വിസ്മയം; ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം, എപ്പോള്‍ കാണാം

'അസത്യത്തിന്റെ ചീട്ടുകൊട്ടാരം സത്യത്തിന്റെ പടവാളേന്തി തകര്‍ത്തു; വിജയദശമി ഇനി മുതല്‍ പിണറായി വിജയദശമി!'