'അവരുടെ 'സ്വന്തം' സ്ത്രീകള്‍ പോലും എനിക്കൊപ്പം; ആര്‍എസ്എസ് പുരുഷ കേന്ദ്രീകൃതം'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

അര്‍എസ്എസിനെതിരായ പോരാട്ടം താന്‍ ആസ്വദിക്കുന്നു. 'ഞാന്‍ ശിവശക്തിയില്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവരോട് പോരാടുമ്പോള്‍ എനിക്ക് ഇത്രയേറെ സന്തോഷം ലഭിക്കുന്നത്.
Rahul Gandhi 
Rahul Gandhi 
Author:
Updated on: 
1 min read

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പുരുഷന്‍മാര്‍ മാത്രം ഉള്‍പ്പെടുന്ന ഭരണഘടനാപരമായ കള്‍ട്ടാണെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് കീഴിലുള്ളവരായാണ് കാണുന്നത്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

'ആര്‍.എസ്.എസ് എന്നത് പുരുഷന്മാര്‍ മാത്രം ഉള്‍പ്പെടുന്ന, ഭരണഘടനാ വിരുദ്ധമായ ഒരു കള്‍ട്ടാണ്. സ്ത്രീകള്‍ പുരുഷന്മാരുടെ അധീനതയിലുള്ളവരാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്,' അദ്ദേഹം എക്‌സില്‍ കുറിച്ചു. അര്‍എസ്എസിനെതിരായ പോരാട്ടം താന്‍ ആസ്വദിക്കുന്നു. 'ഞാന്‍ ശിവശക്തിയില്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവരോട് പോരാടുമ്പോള്‍ എനിക്ക് ഇത്രയേറെ സന്തോഷം ലഭിക്കുന്നത്. മറ്റൊരു മനോഹരമായ കാര്യം എന്തെന്നാല്‍, അവരുടെ 'സ്വന്തം' സ്ത്രീകളില്‍ പലരും എന്റെ പക്ഷത്താണ്,' രാഹുല്‍ ഗാന്ധി കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ം അറിവില്ലായ്മയും അപക്വതയും നിറഞ്ഞതാണ്. സ്വന്തം പാര്‍ട്ടിയില്‍ എത്ര സ്ത്രീകള്‍ക്ക് പ്രമുഖ പദവികള്‍ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍ രാമചന്ദര്‍ റാവു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്നാല്‍ ബിജെപിയുടെ ചരിത്രം അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന കാലത്തും രാജ്യതലസ്ഥാനത്തും ഉള്‍പ്പെടെ ബി.ജെ.പി വനിതാ മുഖ്യമന്ത്രിമാരെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ പഠിച്ചിട്ട് വേണം പ്രതികരിക്കാനെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കദം പറഞ്ഞു. 'രാഹുല്‍ ഗാന്ധി നിരന്തരം ആര്‍എസ്എസിനെതിരെ സംസാരിക്കാറുണ്ട്. രാഷ്ട്രീയപരമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്, എന്നാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച ശേഷം വേണം അത് ചെയ്യാന്‍. ആര്‍എസ്എസിന് സ്ത്രീകള്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലേ?. ആര്‍എസ്എസില്‍ സ്ത്രീകളും പുരുഷന്‍മാരും സമന്‍മാരായാണ് പ്രവര്‍ത്തിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

Summary

Rahul Gandhi Labels RSS "All-Male Cult", BJP Calls His Remarks Childish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com