ബംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണം എന്നാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനി ടോം ടോം ട്രാഫിക് ഇൻഡെക്സിൽ വ്യക്തമാക്കി.
ഇവരുടെ കണക്കുകൾ പ്രകാരം ബംഗലൂരു നിവാസികൾ ഒരു വർഷം 132 മണിക്കൂർ അധികമായി ഗതാഗത കുരുക്കിൽ പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി വർധിക്കുന്ന ബംഗളൂരു നഗരത്തിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്.
ട്രാഫിക് ബ്ലോക്ക് ഏറ്റവുമുള്ള രണ്ടാമത്തെ നഗരവും ഇന്ത്യയിൽ തന്നെയാണ് പൂനെ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡുമാണ് പൂനെയിൽ വേണ്ടത്. ഫിലിപ്പിൻസിലെ മനില, തായ്വാനിലെ തായിചുങ് എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates