India

കോവാക്‌സിന്‍ ഫെബ്രുവരിയില്‍, അവസാനഘട്ട പരീക്ഷണം ഈ മാസം; പരീക്ഷണങ്ങള്‍ വിജയകരമെന്ന് ശാസ്ത്രജ്ഞന്‍

കോവിഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിനായ കോവാക്‌സിന്‍ ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറായേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിനായ കോവാക്‌സിന്‍ ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറായേക്കും. വാക്‌സിന്‍ മാര്‍ച്ചില്‍ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞു.

സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നായിരുന്നു ഐസിഎംആര്‍ പ്രതീക്ഷിച്ചിരുന്നത്. വാക്‌സിന്‍ നല്ല ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാരത് ബയോടെക് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരിയില്‍ കോവാക്‌സിന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായാല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്നും എന്നാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാകാതെ പൂര്‍ണമായി വിജയിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി